കവിത
പ്രജിഷ ഷൊര്‍ണൂര്‍
ക്ലാസ്സ് മുറികള്‍ അച്ചുകളാണ്
ഏതു തരം രൂപങ്ങളും
വാര്‍ത്തെടുക്ക പ്പെടാവുന്ന
അച്ചുകള്‍
എത്രെയോ വാര്‍ക്കപ്പണിക്കാര്‍
മികവുറ്റ അച്ചുകള്‍
വാര്‍ത്തെടുക്കുകയുണ്ടായി
കാലത്തിനിടയില്‍
മാഞ്ഞു പോയതോ മുറിച്ചു കളഞ്ഞതോ ആയ
നിമിഷങ്ങളെ ചേര്‍ത്ത് വെച്ചപ്പോള്‍
പിന്നീടുണ്ടായ
അച്ചുകള്‍ക്ക് അരികുകളില്ലാതെയായി
അങ്ങനൊരുനാള്‍
ക്ലാസ്സ്മുറിക്കുള്ളിലെ
യുവതയുടെ ചിന്തകള്‍ക്ക്
ചിറകു നല്‍കി അവര്‍
പറന്നു ഉയരുന്ന ഇടവേളയില്‍
ചിന്തമൂകനാംഅവന്റെ
ചിന്തകളില്‍ നിന്നുയരട്ടെ
ചിന്തകലെന്നുരഞ്ഞു
മുന്നോട്ടായും നേരം
പതിഞ്ഞെന്‍ കാതില്‍ അവന്റെ
പതിഞ്ഞ ശബ്ദം
''ഇടമില്ല എന്റെ ചിന്തയില്‍ മറ്റൊന്നിനും
വൃത്തി കെട്ടവക്കല്ലാതെ'' .
അരികുകളില്ലാത്ത അച്ചുകള്‍
അധ്യാപികയുടെ പല പോസുകള്‍
ഫേസ് ബൂകിലും ഓര്‍ക്കുട്ടിലും നിറച്ചു.
അവര്‍ നിഴല്‍ കൂത്തിലെ ചരട് വലിക്കാരായി
വാക്കുകളാകാതെ വിങ്ങുന്ന
വേദനകളും നാളെക്കുള്ള
അസ്വസ്ഥ നിമിഷങ്ങളും
ബാക്കിയാക്കി കൊണ്ട് ...
No comments:
Post a Comment