Tuesday, December 27, 2011

TTC Photos





Photos taken in the Get together Ceremony on 27.12.2011,Tuesday at our GTTI Cheruvattoor






































Wednesday, December 14, 2011

യാത്രാമൊഴി


കവിത

ശിവശങ്കര്‍ വളാഞ്ചേരി


കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ മാഗസിനില്‍

(flowing hearts 2006-07) പ്രസിദ്ധീകരിച്ചത്.


വഴിയമ്പലങ്ങളെ തേടി നാം വന്നെത്തി,

നിത്യഹിതമീ പുണ്യഭൂവില്‍.

ആയിരമായിരം സ്വപ്നങ്ങള്‍ നെയ്തു നാം,

എന്നുമീ തീരത്തെ ധന്യമാക്കി.

ചിന്തകള്‍ കോര്‍ത്തു നാം സുന്ദരമാക്കിയീ

വിണ്ണിലെ നക്ഷത്രസൗധങ്ങളെ..

രാവിന്റെ ഏകാന്തയാമങ്ങളില്‍നിന്നു

പുത്തനുഷസ്സിനെ സ്വീകരിച്ചു.

പൊന്നിന്‍ തളികയില്‍ നീ നീട്ടിനിന്നൊരു

സ്നേഹവാത്സല്യങ്ങള്‍ നോക്കിനിന്നു.

സംഗീതസാന്ദ്രമായ് നിന്നാത്മഗീതങ്ങള്‍

എന്‍മനതാരിനെ തൊട്ടുണര്‍ത്തി.

പാലൊളിച്ചന്ദ്രിക ചാലിച്ചുനിന്നൊരീ

മണ്ണിന്‍ മരതകക്കൂട്ടിലെന്നും,

എന്തിനോ ദാഹിച്ചു മോഹിച്ചുനിന്നു നാം

കാണാത്ത തീരങ്ങള്‍ കാത്തുനിന്നു..

കൂടുവിട്ടോടുവാന്‍ നേരമായ് സോദരീ

വേറിട്ട ലോകങ്ങള്‍ കാണുവാനായ്..

എന്നനുജത്തി നീ നല്‍കിയ സാന്ത്വനം

ജീവിതയാത്രയില്‍ കൂടെ നില്‍ക്കും

ഓര്‍മ്മകള്‍ മായാതെ നില്‍ക്കട്ടെ നിന്നുടെ

മോഹങ്ങള്‍ യാഥാര്‍ത്ഥ്യമായിടട്ടെ..

നേരുന്നു നന്‍മകള്‍.............

വാക്കുകള്‍ ഗദ്ഗദമായിടുന്നു....

അച്ചുകള്‍ പൊടിയുമ്പോള്‍......

കവിത

പ്രജിഷ ഷൊര്‍ണൂര്‍

ക്ലാസ്സ്‌ മുറികള്‍ അച്ചുകളാണ്
ഏതു തരം രൂപങ്ങളും
വാര്‍ത്തെടുക്ക പ്പെടാവുന്ന
അച്ചുകള്‍
എത്രെയോ വാര്‍ക്കപ്പണിക്കാര്‍
മികവുറ്റ അച്ചുകള്‍
വാര്‍ത്തെടുക്കുകയുണ്ടായി
കാലത്തിനിടയില്‍
മാഞ്ഞു പോയതോ മുറിച്ചു കളഞ്ഞതോ ആയ
നിമിഷങ്ങളെ ചേര്‍ത്ത് വെച്ചപ്പോള്‍
പിന്നീടുണ്ടായ
അച്ചുകള്‍ക്ക് അരികുകളില്ലാതെയായി
അങ്ങനൊരുനാള്‍
ക്ലാസ്സ്മുറിക്കുള്ളിലെ
യുവതയുടെ ചിന്തകള്‍ക്ക്
ചിറകു നല്‍കി അവര്‍
പറന്നു ഉയരുന്ന ഇടവേളയില്‍
ചിന്തമൂകനാംഅവന്റെ
ചിന്തകളില്‍ നിന്നുയരട്ടെ
ചിന്തകലെന്നുരഞ്ഞു
മുന്നോട്ടായും നേരം
പതിഞ്ഞെന്‍ കാതില്‍ അവന്റെ
പതിഞ്ഞ ശബ്ദം
''ഇടമില്ല എന്റെ ചിന്തയില്‍ മറ്റൊന്നിനും
വൃത്തി കെട്ടവക്കല്ലാതെ'' .
അരികുകളില്ലാത്ത അച്ചുകള്‍
അധ്യാപികയുടെ പല പോസുകള്‍
ഫേസ് ബൂകിലും ഓര്‍ക്കുട്ടിലും നിറച്ചു.
അവര്‍ നിഴല്‍ കൂത്തിലെ ചരട് വലിക്കാരായി
വാക്കുകളാകാതെ വിങ്ങുന്ന
വേദനകളും നാളെക്കുള്ള
അസ്വസ്ഥ നിമിഷങ്ങളും
ബാക്കിയാക്കി കൊണ്ട് ...